Latest Updates

വിവിധ ഹോര്‍മോണ്‍ മാറ്റങ്ങളിലൂടെയാണ് ഒരു സ്ത്രീയുടെ ജീവിതചക്രം കടന്നുപോകുന്നത്.  ചിലത് സാധാരണമായി കണക്കാക്കപ്പെടുമ്പോള്‍, ചില ആശങ്കകള്‍ പരിഹരിക്കേണ്ടതും ആരോഗ്യപരിപാലന വിദഗ്ധരുമായി കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതുമായ സന്ദര്‍ഭങ്ങളും അവളുടെ ജീവിതത്തിലുണ്ട്്. 

വേദനാജനകമായ മെന്‍സസ് കാലം 

ഇത് ഡിസ്‌മെനോറിയ എന്നും അറിയപ്പെടുന്നു. ജോലി ചെയ്യുന്നതിന് തടസ്സമാകുകകയോ ജീവിത നിലവാരത്തെ തന്നെ ബാധിക്കുകയോ ചെയ്താല്‍ തീര്‍ച്ചയായും ഇത് ഗൗരവകരമായി കാണണം. കൃത്യമായ ചികിത്സയെടുക്ക്ണമെങ്കില്‍ ക്ലിനിക്കല്‍ പരിശോധനയും പെല്‍വിക് സോണോഗ്രാഫിയും ആവശ്യമാണ്. 

യോനിയില്‍ അസ്വസ്ഥത അല്ലെങ്കില്‍ വേദന

ഇത് പല കാരണങ്ങള്‍ കൊണ്ടാകാം. അണുബാധയോ യൂറിനറി ഇന്‍ഫക്ഷനോ ഇതിന് കാരണമായേക്കാം. ചിലപ്പോള്‍ യോനിയില്‍ നിന്ന് ഡിസ്ചാര്‍ജോ ചൊറിച്ചിലോ ഉണ്ടാകാം. സ്വന്തം നിലയിലുള്ള മരുന്ന് പ്രയോഗം കൊണ്ട് ഇതിന് പരിഹാരമാകില്ല. ഡോക്ടറുടെ ശരിയായ നിര്‍ദേശപ്രകാരം തന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ മരുന്ന് പ്രയോഗിക്കണം. 

ലൈംഗിക ബന്ധത്തിന് ശേഷം ബ്ലീഡിങ്ങ്. അ്‌ല്ലെങ്കില്‍ മെന്‍സസ് ്ഇടവേളകളില്‍ ബ്ലീഡിങ്ങ്.  

പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസ് അല്ലെങ്കില്‍ സെര്‍വിക്കല്‍ ക്യാന്‍സറിന്റെ മുന്നറിയിപ്പായും ഇതിനെ കണക്കാക്കാം.  പാപ് സ്മിയര്‍ ടെസ്റ്റ്, ക്ലൈമാഡിയ ടെസ്റ്റ് തുടങ്ങിയവ വഴി   കൃത്യമായും രോഗനിര്‍ണയം  നടത്താം. തുടക്കത്തില്‍ തന്നൈ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ച് മാറ്റാനാകുന്നതാണ് ഈ രോഗം. 

നിയന്ത്രിക്കാനാകാത്ത മൂത്രചോര്‍ച്ച

മിക്ക സ്ത്രീകളും മൂത്ര ചോര്‍ച്ചയെക്കുറിച്ച് തുറന്നുപറയാന്‍ ബുദ്ധിമുട്ടുന്നവരാണ്.

ചുമയോ തുമ്മലോ വ്യായാമമോ അല്ലെങ്കില്‍ മൂത്രമൊഴിക്കാനുള്ള ശക്തമായ ആഗ്രഹം ഉണ്ടാകുമ്പോള്‍ തന്നെയുമോ മൂത്രം പുറത്തേക്ക് പോകുന്ന അവസ്ഥയാണിത്.  ഈ പ്രശ്‌നങ്ങള്‍ ഒരു സ്‌പെഷ്യലിസ്റ്റുമായി ചര്‍ച്ച ചെയ്ത് രോഗകാരണം വിലയിരുത്തേണ്ടതാണ്. ശരിയായ വ്യായാമങ്ങളും മൂത്രസഞ്ചി പരിശീലന ചികിത്സകളും വഴി ഇതിന് പരിഹാരം കണ്ടെത്താന്‍ കഴിയും. 

നെഞ്ചില്‍ മുഴ അല്ലെങ്കില്‍ വീക്കം

മുലക്കണ്ണിലെ മുഴകളോ മുലക്കണ്ണിലൂടെയുള്ള സ്രവമോ ഗൗരവമായി കാണണം. സോണോഗ്രാഫി അല്ലെങ്കില്‍ മാമോഗ്രാഫി വഴി കൂടുതല്‍ പരിശോധന നടത്തേണ്ടി വരും. ഡോക്ടറുമായുള്ള കണ്‍സള്‍ട്ടേഷന്‍ എത്രയും പെട്ടെന്ന് തന്നെ ചെയ്യണം.  , ഓരോ മാസവും ഓരോ സ്ത്രീയും സ്വയം സ്തന പരിശോധന നടത്തേണ്ടതും വളരെ പ്രധാനമാണ്.

 

Get Newsletter

Advertisement

PREVIOUS Choice